KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ കക്കുളം പാടശേഖരത്തിൽ വൻ കൃഷി നാശം


കൊയിലാണ്ടി: ഇന്നലെ വൈകീട്ട് കൊയിലാണ്ടിയിൽ ഉണ്ടായ കനത്ത മഴയിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് വ്യാപക നഷ്ടം. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 30 ഏക്കറിൽ അധികം കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്ന് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ പറഞ്ഞു. കൃഷിനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

കൃഷി നാശവുമായി ബന്ധപ്പെട്ട് കർഷകസംഘം കൃഷിഭവനിൽ പരാതി നൽകി. പരാമാവധി സഹായം നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ നായർ, നഗരസഭ കൗൺസിലർ ലിൻസി മരക്കാട്ടുപുരത്ത്, ആർ. പ്ര‌മോദ്, ധർമ്മൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *