KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്‌എസ് ഗുണ്ടകളുടെ ശ്രമം. കതിരൂര്‍ സ്വദേശി ഷാജനെയാണ് അക്രമസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പാട്യം ക്ഷീരോല്‍പാദന കേന്ദ്രത്തിലെ ക്ഷീരകര്‍ഷകനാണ് ഷാജന്‍. പാല്‍ വിതരണത്തിനിടയില്‍ ഒരു സംഘം അക്രമികള്‍ ഷാജനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

കാലിന് പരുക്കേറ്റ ഷാജനെ തലശേരി സി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തലയ്ക്കും കാലിനും ഷാജന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അടിയന്തര സര്‍ജറി ആവശ്യമായതുകൊണ്ടാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കാലിന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിക്കുകയുമായിരുന്നു. അക്രമികള്‍ നിരവധി തവണ ഇരുമ്പ്‌ദണ്ഡ് കൊണ്ട് ഷാജന്റെ തലയ്ക്ക് അടിച്ചിട്ടുണ്ട്. തലയില്‍ അടിയേറ്റ നിരവധി അടയാളങ്ങള്‍ ഉണ്ടെന്ന് തലശേരി സഹകരണ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *