KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂര്‍: കൊറ്റാളിയില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമാണ് തെരുവ് നായ ആക്രമണമുണ്ടായത്. കടിയേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറ്റാളിയിലെ വാടകവീട്ടില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ സുജന്‍ദാസ് (25), പൂജാദാസ് (20), ഇവരുടെ ഒരുവയസുള്ള കുട്ടി ആരോഹ് എന്നിവര്‍ക്കാണ് കഴിഞ്ഞ രാത്രി പത്തോടെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടിനുള്ളിലിരിക്കുകയായിരുന്ന ഇവരെ വീട്ടില്‍ കയറി തെരുവ് നായ കടിക്കുകയായിരുന്നു. പുലര്‍ച്ചെ കൊറ്റാളി പനങ്കാവില്‍ രവീന്ദ്രഭവനിലെ നളിനി (68), പുഷ്പ (58) എന്നിവര്‍ക്കും കടിയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *