KOYILANDY DIARY

The Perfect News Portal

കണിയാംകുന്ന് മന്ദമംഗലം ബീച്ച് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

കൊയിലാണ്ടി: നഗരസഭയിലെ നായക്കനവയല്‍ കണിയാംകുന്ന് മന്ദമംഗലം ബീച്ച് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തില്‍ 59 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.കെ.ഷാജി, എം.പി.സ്മിത എന്നിവരും മേപ്പയില്‍ ബാലകൃഷ്ണന്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍, ഇ.എസ്.രാജന്‍, ടി.ടി.കൃഷ്ണന്‍, എ.പി.സുധീഷ്, എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *