KOYILANDY DIARY

The Perfect News Portal

വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി ചേമഞ്ചേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പണിത വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടുമാരായ കെ.ഭാസ്‌കരന്‍, കെ.ശങ്കരന്‍, ഇ.ശ്രീധരന്‍, സത്യനാഥന്‍ മാടഞ്ചേരി, ആര്‍.പി.വത്സല, പി.സി.സതീഷ്ചന്ദ്രന്‍, അനിത മതിലച്ചേരി എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ഷീബ വരേക്കല്‍, ശാലിനി ബാലകൃഷ്ണന്‍, ഇ.അനില്‍ കുമാര്‍, പി.പി.ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, മോഹനന്‍ വീര്‍വീട്ടില്‍, ബാലന്‍ നായര്‍, ശശി കേളോത്ത്, സി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *