KOYILANDY DIARY

The Perfect News Portal

ഓൺലൈൻ പഠനത്തിനായി പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ വിദ്യാർഥികൾ ടെലിവിഷൻ സംഭാവന നൽകി. 1998 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവരാണ് ഇപ്പോൾ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ വിദ്യാർഥികൾ ടെലിവിഷൻ സംഭാവന നൽകി. 1998 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവരാണ് ഇപ്പോൾ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാ ആറ് ടി വി നൽകിയത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ടി. ദിനേശ് കുമാർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സുധ കാവുങ്കൽപൊയിൽ അധ്യക്ഷത വഹിച്ചു.
ഡോ. ഷഹീർ ബക്കർ, സിത്താര അരുൺ, ബിനോയ്, ഷറിൻകുമാർ എന്നിവർ ഉൾപ്പെട്ട പൂർവ വിദ്യാർഥി സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ, പഞ്ചായത്തംഗം കെ.സുധ, കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.പി. സുധ, പി.ടി.എ പ്രസിഡണ്ട് ഹരീഷ് ബാബു, പൂർവാധ്യാപകരായ ഇ. വിശ്വനാഥൻ, സി. ബാലൻ എന്നിവരും സ്കൂളിലെ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ടി.ദിനേശ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ. രവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *