KOYILANDY DIARY

The Perfect News Portal

വില്ലേജ് ഓഫീസർമാരോടുള്ള അവഗണനക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ വില്ലേജ് ഓഫീസർമാർ വോയ്സ് ഓഫ് റവന്യുവിൻ്റേയും ജീവനക്കാരുടെ കൂട്ടായ്മയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.
2016-ൽ ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത് 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ ഉത്തരവായ സ്കെയിൽ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയെങ്കിലും അതും നടപ്പാക്കിയില്ല. കോവിഡ് കാലത്തും അവധിയില്ലാതെ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വോയ്സ് ഓഫ് റവന്യു സംസ്ഥാന പ്രവർത്തക സമിതി അംഗം കല്ലട സത്യജിത്ത് പറഞ്ഞു.
വില്ലേജ് ഓഫീസർമാരായ സുബ്രഹ്മണ്യൻ, നാരായണൻ നമ്പൂതിരി, രഘുനാഥ് സുനന്ദ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *