KOYILANDY DIARY

The Perfect News Portal

പെട്രോൾ – ഡീസൽ വില വർദ്ധനക്കെതിരെ കൊയിലാണ്ടിയിൽ സിപിഐ(എം) ധർണ്ണ

കൊയിലാണ്ടി:പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സി.പി.ഐ.(എം) നടത്തുന്ന ദേശീയ പ്രധിഷേധത്തിന്റെ ഭാഗമായി  കൊയിലാണ്ടി സൌത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ്,  മാവിൻ ചുവട് എന്നിവടങ്ങളിൽ ധർണ്ണ സംഘടിപ്പിച്ചു. മത്സ്യ മാർക്കറ്റിൽ സി.പി.ഐ.(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് ധർണ്ണ ‌ഉദ്ഘടാനം ചെയ്തു.

ലോക്കൽ സെക്രട്ടറി പി കെ ഭരതൻ അധ്യക്ഷതവഹിച്ചു. മാവിൻചുവട്  പരിസരം എം ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു.  അനിൽ അണേല, ടി. ചന്ദ്രൻ, കെ സതി, എ. സുധാകരൻ, ടി പി ബഷീർ, എസ് തേജ, ഒ. ടി. വിജയൻ, ടി. ദാമോദരൻ, ഡി കെ ബിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *