KOYILANDY DIARY

The Perfect News Portal

ഓൺലൈൻ പഠനം: ഗാഡ്ജറ്റ് ചാലഞ്ചിലൂടെ പഠനോപകരണങ്ങൾ സമാഹരിച്ചു

കൊയിലാണ്ടി: കോതമംഗലം ഗവ.എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കായി ഗാഡ്ജറ്റ് ചാലഞ്ചിലൂടെ പഠനോപകരണങ്ങൾ സമാഹരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പഠനോപകരണങ്ങൾ എച്ച്.എം. ഇൻ ചാർജ്ജ് നീമ ടീച്ചർക്ക് കൈമാറി പരിപാടി ഉത്ഘാടനം ചെയ്തു. പന്തലായനി യു.പി സ്കൂളിലെ 1993-94 വർഷത്തെ വിദ്യാർത്ഥി കൂട്ടായ്മയായ അക്ഷരം കൊയിലാണ്ടി, സാമൂഹ്യ പ്രവർത്തകനായ ഇസ്മയിൽ, കെ. ഡി.എ.സി സൊസൈറ്റി മുൻ HM ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവരാണ് പOനോപകരണങ്ങൾ കൈമാറിയത്, ചടങ്ങിൽ വാർഡ് കൗൺസിലർ ദൃശ്യ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അനിൽകുമാർ, SMC ചെയർമാൻ പി. എം ബിജു, MPTA പ്രസിഡണ്ട് ഷിംന, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *