KOYILANDY DIARY

The Perfect News Portal

ഓഷോ സമാധി ദിനാഘോഷം ആചരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി-സെൻ ലൈഫ്  ആശ്രമത്തിൽ ഓഷോ സമാധി ദിനാഘോഷം വിപുലമായി ആചരിച്ചു. ആശ്രമം ഡയറക്ടർ സ്വാമി ധ്യാൻ ബോധി ഉദ്ഘാടനം ചെയ്തു. തുടർന്ന് സൂഫി ധ്യാന പരിശീലനവും നടന്നു. 2021 മാർച്ച് 25 മുതൽ നിത്യേന 50 പേർക്കുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയായ “അക്ഷതം ” പദ്ധതിയുടെ പ്രഖ്യാപനവും മെയ് മാസത്തിൽ ആരംഭിക്കുന്ന സീനിയർ സിറ്റിസൺസ് സ്കൂൾ ഓഫ് സെലിബ്രേഷന്റെ പ്രഖ്യാപനവും സ്വാമി ധ്യാൻ ബോധി നടത്തി. ചടങ്ങിൽ പ്രസീത. എസ്‌, ദീപ. കെ.വി, മനോജ് കെ.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *