KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യം പിടികൂടി

നാദാപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂരിനടുത്ത കായപനിച്ചിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയും മദ്യവും പിടിയിലായത്. വാഹന പരിശോധന നടത്തുന്ന എക്സൈസ് സംഘത്തെ കണ്ടതോടെ അതിവേഗതയില്‍ തിരിച്ചു പോയ ഓട്ടോറിക്ഷയെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. കേസെടുത്ത് ഓട്ടോറിക്ഷയും മദ്യവും നാദാപുരം കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസര്‍ എ.കെ.ശ്രീജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ.ജയന്‍, കെ.എന്‍.ജിജു, സി.എം.സുരേഷ്കുമാര്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *