KOYILANDY DIARY

The Perfect News Portal

സ്കൂള്‍ മാര്‍ക്ക​റ്റ് ആരംഭിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ഫെഡും സംയുക്തമായി ചുള്ളിക്കാ പറമ്പി
ല്‍ സ്കൂള്‍ മാര്‍ക്ക​റ്റ് ആരംഭിച്ചു. വിവിധ കമ്പനികളുടെ ഗുണമേന്മയുള്ള ബാഗുകള്‍, കുടകള്‍, നോട്ടു ബുക്കുകള്‍, ലഞ്ച് ബോക്സുകള്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമുള്ളതെല്ലാം സ്കൂള്‍ മാര്‍ക്ക​റ്റില്‍ കുറഞ്ഞ വിലയില്‍ ലഭിക്കും.

നേരത്തെ ബാങ്ക് എരഞ്ഞിമാവില്‍ ആരംഭിച്ച സ്കൂള്‍ ബസാറില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പത്ത് ശതമാനം വരെ വിലകുറച്ചാണ് ഇവിടെ വില്പന. സ്കൂള്‍ മാര്‍ക്ക​റ്റ് ബാങ്ക് സെക്രട്ടറി കെ. ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ബ്റാഞ്ച് മാനേജര്‍ സി.ടി. അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും കെ.വികാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *