KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ വാഹനത്തിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കൊയിലാണ്ടി : എട്ട് സീറ്റുള്ള ആപ്‌കോയുടെ എയ്‌സ് വാനിൽ 28 വിദ്യാർത്ഥികളെ കുത്തി നിറച്ച് പോകുകയായിരുന്ന വണ്ടിയിൽ നിന്ന് വിദ്യാർഥി മതിയായ ലോക്കിംഗ് സൗകര്യമില്ലാത്ത ഡോറിലൂടെ തെറിച്ച് വീണ് പരിക്കേറ്റു. ഇന്ന് രാവിലെ കൊയിലാണ്ടി കെ. ടി. ഡി. സി.ക്ക് സമീപത്തായിരുന്നു സംഭവം. ഐ. സി. എസ്. സ്‌കൂളിൽ പഠിക്കുന്ന സിയാൽ എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം ശ്രദ്ധയിൽപെട്ട ക്ഷുഭിതരായ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറയിച്ചതിന്റെ ഭാഗമായി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ഐ. സി. എസ്, മർക്കസ്, കൽഫാൻ എന്നീ സ്‌കൂളുകളിലേക്കുള്ള എൽ. കെ. ജി. വിദ്യാർത്ഥികളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. മതിയായ സംരക്ഷണമില്ലാതെ ആട്ടിൻകുട്ടികളെ കൊണ്ടുപോകുംപോലെയാണ് കുട്ടുകളെ വാഹനത്തിൽ കുത്തി നിറച്ചത്. ഓരോ കുട്ടികളുടെയും മടിയിൽ മറ്റു കുട്ടികളെ ഇരുത്തി ശ്വാസംപോലും കിട്ടാത്ത കാഴ്ചയാണ് കാണാൻ സാധിച്ചത്. തുടർന്ന് കുട്ടികളെ അതേ വണ്ടിയിൽ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. സംഭവത്തിൽ ഡ്രൈവർക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *