KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു

തിക്കോടി: ദേശീയപാതയില്‍ പാലൂര്‍ ബസ്സ്റ്റോപ്പിനടുത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട ലോറി ബസ്സ്റ്റോപ്പിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊട്ടടുത്ത കടയില്‍ ഇടിച്ചുനിന്നു. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. ഈ സമയത്ത് റോഡില്‍ വാഹനം ഇല്ലാത്തതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.

മംഗലാപുരത്തേക്ക് മത്സ്യം കയറ്റാന്‍ പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഗിരീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ക്ലീനര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *