KOYILANDY DIARY

The Perfect News Portal

ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു

ബാലുശ്ശേരി: ബാലുശ്ശേരി മുക്കില്‍ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. ഇന്നലെ രാവിലെയാണ് തകര്‍ന്ന നിലയില്‍ കണ്ടത്. അതിരാവിലെ ഏതോ വാഹനം തട്ടിയതാവാമെന്ന് സംശയിക്കുന്നു . വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ജേസീസ് ക്ലബ്ബ് ഇരുമ്പ്‌ പട്ടകളും ആസ്ബറ്റോസും ഉപയോഗിച്ച്‌ നിര്‍മ്മിച്ചതായിരുന്നു ഇത്. അടുത്തിടെ ഇരിപ്പിടം സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച്‌ പുതുക്കിപ്പണിതിരുന്നു.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്. പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉടന്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *