KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവം. തളിമല സ്വദേശിനി ശീവള്ളിക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈത്തിരി ടൗണില്‍ വളവ് തിരിഞ്ഞ് വേഗത്തില്‍ പോകുന്നതിനിടെയാണ് ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണത്.

വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിന്‍വാതിലിലൂടെ ശീവള്ളി പുറത്തേക്ക് വീഴുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിന് തൊട്ടുപുറകിലായി വന്ന സ്വകാര്യ ബസ് ഉടന്‍ ബ്രേക്ക് ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *