KOYILANDY DIARY

The Perfect News Portal

നി​ര്‍​ഭ​യ​ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വെ​വ്വേ​റെ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി

​ഡ​ല്‍​ഹി: നി​ര്‍​ഭ​യ​ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വെ​വ്വേ​റെ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി ഡല്‍ഹി ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ശി​ക്ഷ ഒരുമിച്ചു​ ന​ട​ത്ത​ണ​മെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​തോ​ടെ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടേ​യും ശി​ക്ഷ വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

ഒ​രു കു​റ്റ​വാ​ളി​യു​ടെ ദ​യാ​ ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പു​ ക​ല്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ മ​റ്റ് കു​റ്റ​വാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​മെ​ന്ന് ഡല്‍​ഹി ജ​യി​ല്‍ ച​ട്ട​ങ്ങ​ളി​ല്‍ പ​റ​യു​ന്നി​ല്ല. സു​പ്രീം കോ​ട​തി ശാ​ക്ഷാ​വി​ധി ഒ​രു​മി​ച്ച്‌ പു​റ​പ്പെ​ടു​വി​ച്ച​തി​നാ​ല്‍ എ​ല്ലാ കു​റ്റ​വാ​ളി​ക​ളു​ടെ​യും മ​ര​ണ വാ​റ​ന്‍റ് ഒ​രു​മി​ച്ച്‌ ന​ട​പ്പാ​ക്ക​ണം, പ്ര​ത്യേ​കം അ​ല്ല- കോ​ട​തി പ​റ​ഞ്ഞു.

ശി​ക്ഷ വൈ​കി​പ്പി​ക്കാ​ന്‍ പ്ര​തി​ക​ള്‍ മ​ന​പൂ​ര്‍​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഒ​രാ​ഴ്ച​യ്ക്ക​കം നി​യ​മ​ നടപടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് പ്ര​തി​ക​ള്‍​ക്ക് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി. പ്ര​തി​ക​ള്‍ ഒ​രാ​ഴ്ച​യ്ക്ക​കം നി​യ​മ​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ദ​യാ​ഹ​ര്‍​ജി​യും തി​രു​ത്ത​ല്‍ ഹ​ര്‍​ജി​യു​മ​ട​ക്കം ഒ​രാ​ഴ്ച​യ്ക്ക​കം ന​ല്‍​ക​ണം. നാ​ല് പ്ര​തി​ക​ളും അ​തി​പൈ​ശാ​ചി​ക​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രാ​ണ്. ശി​ക്ഷ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *