KOYILANDY DIARY

The Perfect News Portal

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി ഉത്തരവിറക്കി

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിര്‍ണയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. വിജ്‍ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

നികുതി ഉള്‍പ്പെടെ 8 രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപക്കാണ് വില്‍ക്കുന്നത്. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *