KOYILANDY DIARY

The Perfect News Portal

ഐ വി ശശിയുടെ സംസ്കാരം ഇന്ന് വൈകീട്ട്

ചെന്നൈ > അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന് വൈകീട്ട്. സാലിഗ്രാം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

ആസ്ട്രേലിയയിലുള്ള മകള്‍ അനു വൈകീട്ട് മൂന്നോടെ ചെന്നൈയിലെത്തും, ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.  അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഐ വി ശശി ചൊവ്വാഴ്ച രാവിലെ 11ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *