KOYILANDY DIARY.COM

The Perfect News Portal

ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ സാന്നിധ്യമാകാന്‍ ഇനി ഗോകുലം കേരള എഫ്.സി യും

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ സാന്നിധ്യമാകാന്‍ ഇനി ഗോകുലം കേരള എഫ്.സി യും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ലോഗോയും തീം മ്യൂസിക്കും പുറത്തിറക്കി.

ലോഗോ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ഡി.എഫ്.എ. സെക്രട്ടറി സി. ഹരിദാസ്, ക്ലബ് പ്രസിഡന്റ് വി.സി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്റ്റന്‍ സുശാന്ത് മാത്യു ഒഴികെയുള്ള 25 അംഗ ടീമിനെ ചടങ്ങില്‍ പരിചയപ്പെടുത്തി. വൈസ് ക്യാപ്റ്റന്‍ ഇര്‍ഷാദ് തൈവളപ്പില്‍, അഫ്ഗാനിസ്താന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ഫൈസല്‍ ഷായെസ്ത, മുഹമ്മദ് റാഷിദ്, നിഖില്‍ ബെര്‍ണാഡ്, ഉസ്മാന്‍ ആഷിഖ്, എസ്. ഷിനു, ഫ്രാന്‍സിസ് അംബാനെ, ഉറുനോവ് ഗലോം തുടങ്ങിയവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. കോച്ച്‌ ബിനു ജോര്‍ജ്, അസി. കോച്ച്‌ ഷാജിര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ സി.എം. രഞ്ജിത് തുടങ്ങിയവരും ചടങ്ങിനെത്തി.

നവംബര്‍ 27-നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഷില്ലോങ്ങില്‍ നടക്കുന്ന എവേ മത്സരത്തില്‍ ലജോങ് എഫ്.സി.യാണ് ഗോകുലത്തിന്റെ എതിരാളികള്‍. ഡിസംബര്‍ നാലിന് രാത്രി എട്ടുമണിക്ക് ഹോം ഗ്രൗണ്ടായ കോഴിേക്കാട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം ചെന്നൈ സിറ്റി എഫ്.സിയെ നേരിടും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!