KOYILANDY DIARY

The Perfect News Portal

നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് ഐ. ടി. ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ [ദിശ] ഭാഗമായി വിദ്യാലയങ്ങള്‍ക്ക് ഐ. ടി. ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ കെ.ഷിജു, എന്‍. കെ.ഭാസ്‌കരന്‍, വി. കെ. അജിത, സി. കെ. സമീന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *