KOYILANDY DIARY

The Perfect News Portal

ഐവി ശശിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ഐവി ശശിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത പ്രതിഭകളില്‍ ഒരാളാണ് ഐവി ശശി. കലാമേന്മയുള്ള മുഖ്യധാരാ സിനിമകളുടെ കാലത്തെ മുന്നില്‍ നിന്ന് നയിച്ച സംവിധായകനായിരുന്നു. സാങ്കേതിക തികവും അഭിനേതാക്കളെ ഒരുമിച്ച്‌ അണിനിരത്തുന്നതിലെ പാടവവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ഐവി ശശിയുടെ ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തെ നാഴികക്കല്ലുകളാണ്. ഐവി ശശിയുടെ വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *