KOYILANDY DIARY

The Perfect News Portal

ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരരൂപത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരരൂപത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം തന്നെ കണ്ട് സംസാരിക്കാനെത്തിയ ഐഎഎസ്‌കാരോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ സര്‍ക്കാരിനെ വഴിപെടുത്താം എന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൂട്ട അവധിയെടുക്കാനുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാനാവില്ല. സമരം സര്‍ക്കാരിനെതിരെയല്ലെന്നാണ് അവര്‍ പറഞ്ഞത് . അതും നല്ല മനസോടെ സ്വീകരിക്കുന്നു. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണും.

എഫ് ഐ ആര്‍ എടുത്ത് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ കേസേടുത്തതിനാണ് അവധിയെടുത്ത് സമരം. ആദ്യമായല്ല ഐഎഎസ് ഉദ്യോഗസ്ര്‍ക്കെരിരെ കേസെടുക്കുന്നത്. വിജിലന്‍സ് അന്വേഷണം നേരിട്ട നിരവധി ഉദ്യോഗസ്ഥരുണ്ട്.  അന്വേഷണത്തില്‍ ഇടപെടാനോ സ്വാധീനിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ല. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായി നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥര്‍  സമരം അവസാനിപ്പിച്ച് ജോലിക്ക് കയറി. രാവിലെ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഐഎഎസ് ഉദ്യോഗസ്ഥരേ കണ്ടത് .

 

Leave a Reply

Your email address will not be published. Required fields are marked *