KOYILANDY DIARY

The Perfect News Portal

ഏകദിന സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ സംരഭകര്‍ക്കും വ്യാപാരികള്‍ക്കും സംരഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കുമായി നഗരസഭ വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സംരഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ലൈസന്‍സിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട് വിദഗ്ദര്‍ ക്ലാസ്സെടുത്തു.

ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.  കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി  വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, നഗരസഭാംഗങ്ങളായ ആര്‍.കെ. ചന്ദ്രന്‍, യു. രാജീവന്‍, പി.കെ. രാമദാസന്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി. അജിത് കുമാര്‍, പരിശീലകരായ ശ്രീനിവാസന്‍, ഷിനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *