KOYILANDY DIARY

The Perfect News Portal

എ.കെ.ജി ഫുട്‌ബോൾ മേളയ്ക്ക് സ്വാഗത സംഘമായി

കൊയിലാണ്ടി> മുപ്പത്തെട്ടാമത്‌ എ.കെ.ജി സെവൻസ് ഫുട്‌ബോൾ മേളയുടെ സ്വാഗത സംഘം കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ ചേർന്നു.മാർച്ച് 18 മുതൽ കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് മേള നടക്കുക. വിദേശ താരങ്ങളടങ്ങിയ കേരളത്തിലെ പ്രഗൽഭ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. സ്വാഗതസംഘ രൂപീകരണ യോഗം മുൻ എം.എൽ.എ പി. വിശ്വൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ദാസൻ എം.എൽ.എയും, പി വിശ്വൻ മാസ്റ്റർ രക്ഷാധികാരികളായും 151 അംഗ കമ്മറ്റി രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, ജനറൽ കൺവീനർ എ.കെ.ജി സ്‌പോർട്‌സ് സെക്രട്ടറി സി.കെ മനോജ്, കെ.കെ മുഹമ്മദ ് ട്രഷറർ എന്നിങ്ങനെ ഭാരവാഹികളേയും തീരുമാനിച്ചു. ഇ.എസ് രാജൻ, പാതിരിക്കാട് മുരളി എന്നിവർ സംസാരിച്ചു. യു.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.കെ മനോജ് സ്വാഗതവും, പി.കെ ഭരതൻ നന്ദിയും പറഞ്ഞു.