KOYILANDY DIARY

The Perfect News Portal

എൽ.ജെ. ഡി. മൂടാടി പഞ്ചായത്ത് കൺവെൻഷൻ എം.വി.ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: എൽ.ജെ. ഡി. മൂടാടി പഞ്ചായത്ത് കൺവെൻഷൻ എം.വി.ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. വർഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്ത് സോഷ്യലിസ്റ്റ് ജനാധിപത്യ കക്ഷികൾ യോജിക്കണമെന്നും, വടക്കെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പോടു കൂടി ദേശീയ തലത്തിൽ ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയ സംഖ്യങ്ങൾ വിപുലപ്പെടുകയും സോഷ്യലിസ്റ്റ് ഏകീകരണ സാധ്യതകൾ നിലനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ, കെ.കെ.കൃഷ്ണൻ, എം.പി.അജിത, മധു .കെ .കെ, രജിലാൽ മാണിക്കോത്ത്, സുനിത. കെ, ബാലൻ. എ.വി, ആർ.വി. ബാബു, ലക്ഷ്മി.എം.കെ ബാലകൃഷ്ണൻ, ടി.എം, സുരേന്ദ്രൻ. പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *