KOYILANDY DIARY

The Perfect News Portal

എൻ. സുനിൽകുമാർ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആയി ചുമതലയേറ്റു

കൊയിലാണ്ടി: എൻ. സുനിൽകുമാർ പുതിയ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആയി ചുമതലയേറ്റു. നേരത്തെ കൊയിലാണ്ടി എസ്. ഐ.ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രമാദമായ കൊട്ടിയൂർ പീഡനകേസിൽ പ്രതിക്ക് 60 വർഷം ശിക്ഷ വാങ്ങികൊടുത്തത് ഇദ്ദേഹത്തിൻ്റെ അന്വേഷണം മികവായിരുന്നു. നാദാപുരം സി. ഐ. ആയിരിക്കെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന തിനെതിരെ എസ്.പി.യുടെ നിർദേശപ്രകാരം ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിച്ചു. കൂടത്തായ് കൊലപാതക പരമ്പരയിലെ ടോം ജോസിൻ്റെ കൊലപാതക കേസന്വേഷണവും സുനിൽകുമാറിനായിരുന്നു. കൂടാതെ പ്രമാദമായ ഒട്ടേറെ കേസ് തെളിയിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ നടപടികൾ സ്വീകരിക്കുകയും ചെയ്ത പോലീസിലെ ജനകീയ മുഖമാണ് എൻ. സുനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *