KOYILANDY DIARY

The Perfect News Portal

കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണു. ഒരു തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്ക്

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട്ട് രമേശൻ ആണ് മരിച്ചത്. ഒരു തൊഴിലളിക്ക് ഗുരുതരമായി പരിക്കേറ്റു. ബീമുകൾക്കിടയിൽ കുടിങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തേക്കെടുത്തത്. പഴയ വീട് പൊളിച്ച് നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാട്ടിലപീടിക സ്വദേശി കീഴാരിതാഴ വേലായുധൻ, വെങ്ങളം സ്വദേശി രമേശൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രമേശനാണ് ഇപ്പോൾ മരണപ്പെട്ടതായി അറിയുന്നത്. പള്ളിപ്പറമ്പിൽ ബിയ്യാത്തുവിൻ്റെ ഉട്സ്ഥതയിലുള്ള പഴയ കോൺഗ്രീറ്റ് വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അറിയിപ്പ് കിട്ടയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന കുതിച്ചെത്തി നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തകർന്ന കോൺഗ്രീറ്റ് ബീമുകൾക്കുള്ളിൽ കുടുങ്ങിയനിലയിലായിരുന്നു ഇരുവരും സമീപത്ത്‌നിന്ന് എത്തിയ ജെ.സി.ബി.യുടെ സഹായത്തോടെയാണ് ബീമുകൾ മാറ്റി ഇവരെ പുറത്തേക്കെടുത്തത്. രണ്ട്‌പേരെയും ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ കോഴി്‌ക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്‌പോയി. റവന്യൂ വിഭാഗവും സംഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *