KOYILANDY DIARY

The Perfect News Portal

എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ സമയം. 17.94 ലക്ഷം പേര്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി മാത്രം യോഗ്യതയുള്ളവരുടെ അവസാന അവസരമെന്ന നിലയില്‍ അപേക്ഷകര്‍ കൂടുതലായിരുന്നു.

ജില്ല പരീക്ഷാ തീയതി
തിരുവനന്തപുരം, മലപ്പുറം 17/06/2017
കൊല്ലം, തൃശൂര്‍, കാസര്‍കോട്: 01/07/2017
എറണാകുളം, കണ്ണൂര്‍: 15/07/2017
ആലപ്പുഴ, ഇടുക്കി, കോഴിക്കോട്: 29/07/2017
പത്തനംതിട്ട, പാലക്കാട്: 19/08/2017
കോട്ടയം, വയനാട് 26/08/2017
തസ്തികമാറ്റം വഴിയുള്ള നിയമനം (14ജില്ലകള്‍) 05/08/2017

 

Leave a Reply

Your email address will not be published. Required fields are marked *