KOYILANDY DIARY

The Perfect News Portal

എല്‍ഡിഎഫ് ജാഥകള്‍ 21 മുതല്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 മുതല്‍ രണ്ട് പ്രചാരണജാഥകള്‍ പര്യടനം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ മുന്നേറുക. ജാഥകള്‍ നവംബര്‍ മൂന്നിന് സമാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ 21ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരില്‍ സമാപിക്കും. തിരുവനന്തപുരത്തുനിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ നവംബര്‍ മൂന്നിന് എറണാകുളത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *