KOYILANDY DIARY

The Perfect News Portal

എല്ലാ അട്ടിമറി ശ്രമങ്ങളേയും അതിജീവിച്ച് യു ഡി എഫ് അധികാരത്തിൽ വരും: കെ.സി വേണുഗോപാൽ

കൊയിലാണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യു ഡി എഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന്  എ.ഐ സി സി  ജനറൽ സിക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗം പൂക്കാട്ടങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി സി ജന. സിക്രട്ടറി കെ.പി അനിൽകുമാർ,  യു രാജീവൻ മാസ്റ്റർ, എ.ഐസി.സി നിരീക്ഷകൻ ഇഖ്ബാൽ അഹമ്മദ് സിവി ബാലകൃഷ്ണൻ, വി.വി സുധാകരൻ, രാജേഷ് കീഴരിയൂർ, റഷീദ് വെങ്ങളം,  മഠത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു മാസ്റ്റർ, വിജയൻ കണ്ണഞ്ചേരി, എം.പി മൊയ്തീൻ കോയ, നമ്പാട്ട് മോഹനൻ, നദീർ കാപ്പാട്  തുടങ്ങിയവർ സംസാരിച്ചു നിരവധി പേർ പങ്കെടുത്ത റാലിയോടു കൂടിയാണ് പൊതുസമ്മേളനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *