KOYILANDY DIARY.COM

The Perfect News Portal

പുതുപ്പാടി കൈതപ്പൊയിലിനടുത്ത് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരണം ഏഴായി

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിനടുത്ത് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരണം ഏഴായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ ചികിത്സയിലായിരുന്ന ആലുംതറ തടത്തുമ്മല്‍ മജീദ്-സഫീന ദമ്പതിമാരുടെ മകള്‍ ആയിഷ നുഹ (ഏഴ്) ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഇവരുടെ ഒരുവയസ്സുള്ള മകള്‍ ജസ ശനിയാഴ്ച മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകള്‍ ഖദീജ നിയ കോഴിക്കോട്ടെ സ്വകാര്യ ആശു​പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച മരിച്ച കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുറഹിമാന്‍-സുബൈദ ദമ്പതിമാരുടെ മകളാണ് കുട്ടികളുടെ മാതാവ് സഫീന.

അബ്ദുറഹിമാന്റെയും സുബൈദയുടെയും പേരക്കുട്ടികളായ മുഹമ്മദ് നിഷാന്‍ (8), ഫാത്തിമ ഹന (11) എന്നിവരും ശനിയാഴ്ച മരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്ബോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പ് കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യബസുമായി കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പിനുപിന്നിലുണ്ടായിരുന്ന ഒരു കാറും ബസും അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ആയിഷ നുഹയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ട് ആറരയോടെ കരുവന്‍പൊയിലിലെ വീട്ടില്‍ കൊണ്ടുവന്നശേഷം വെണ്ണക്കോട് ജുമാ മസ്ജിദില്‍ ഖബറടക്കി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!