KOYILANDY DIARY

The Perfect News Portal

എലത്തൂരിൽ സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട ലോറി സ്കൂൾ ബസ്സിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. ഇന്നു കാലത്ത് 8.30 ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിലെ കൈവരിയിൽ ഇടിച്ച ശേഷം കോഴിക്കോട് ഭവൻസ് സ്കൂൾ ബസ്സിന്റെ മുൻ വശത്തി ടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. മുൻവശത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും, ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ്‌ എലത്തൂർ, കൊയിലാണ്ടി  പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേ
ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *