KOYILANDY DIARY

The Perfect News Portal

മെട്രോയില്‍ പൂവിട്ട പ്രണയം: വിനീത് ശങ്കറും അഞ്ജു ഹര്‍ഷനും വിവാഹിതരായി

കൊച്ചി: കൊച്ചി മെട്രോ ജീവനക്കാരായ വിനീത് ശങ്കറും അഞ്ജു ഹര്‍ഷനും വിവാഹിതരായി. തിരുവനന്തപുരം സ്വദേശിനിയായ അഞ്ജു മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്ററാണ്. കണ്ണൂര്‍ സ്വദേശിയായ വിനീത് സ്റ്റേഷന്‍ കണ്‍ട്രോളറായും ജോലി ചെയ്യുന്നു.

മെട്രോയില്‍ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ബംഗളൂരുവില്‍ ട്രെയിനിംഗിന് പോയപ്പോള്‍ പരസ്പരം കൂടുതല്‍ മനസിലാക്കുകയും ഒരുമിച്ച്‌ ജീവിതയാത്ര തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.

കേരളത്തിന്റെ രണ്ടറ്റത്തുനിന്നുള്ള രണ്ടുപേരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ കൊച്ചി മെട്രോയ്ക്ക് ചാരിതാര്‍ത്ഥ്യമുണ്ടെന്ന്, നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കെഎംആര്‍എല്‍ ആശംസിച്ചു.

Advertisements


കെഎംആര്‍എല്‍ പറയുന്നു:

കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്ററായ അഞ്ജുവും (Anju Harshan) സ്റ്റേഷന്‍ കണ്‍ട്രോളറായ വിനീതും (Vineeth Sankar) ഇന്ന്‍ വിവാഹിതരായി. അഞ്ജു തിരുവനന്തപുരം സ്വദേശിയും വിനീത് കണ്ണൂര്‍ സ്വദേശിയുമാണ്. കൊച്ചി മെട്രോയില്‍ ജോലിക്ക് വന്നപ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ബാംഗ്ലൂരില്‍ ട്രെയിനിംഗിനു പോയപ്പോള്‍ പരസ്പ്പരം കൂടുതല്‍ മനസ്സിലാക്കുകയും ഒരുമിച്ചു ജീവിതയാത്ര തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.

കേരളത്തിന്റെ രണ്ടറ്റത്തു നിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ കൊച്ചി മെട്രോയ്ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്ന് കെ.എം.ആര്‍. എല്‍ ആശംസിക്കുന്നു. വധൂവരന്മാര്‍ക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *