KOYILANDY DIARY

The Perfect News Portal

എറണാകുളം ജില്ലയിലെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ്ലീം ലീഗ് ബഹിഷ്കരിച്ചു

കൊച്ചി > യുഡിഎഫിന്റെ എറണാകുളം ജില്ലയിലെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ്ലീം ലീഗ് ബഹിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിയ്ക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പങ്കെടുത്ത കണ്‍വന്‍ഷനാണ് ലീഗ് ബഹിഷ്ക്കരിച്ചത്. ലീഗ് നേതാക്കള്‍ ആരും യോഗത്തിനെത്തിയില്ല.

ബഹിഷക്കരണത്തെപ്പറ്റി പ്രതികരിയ്ക്കാന്‍ സുധീരാണോ ചെന്നിത്തലയോ തയ്യാറായില്ല. കൊച്ചിയിലെ മേയറെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്നു ലീഗും കൊണ്‍ഗ്രസ്സുമായി തര്‍ക്കം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് വിട്ടുനിന്നതെന്നാണ് സൂചന. തര്‍ക്കങ്ങള്‍ ഒഴിവാക്കി യുഡിഎഫ് ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി നടന്ന ആദ്യ യോഗമായിരുന്നു എറണാകുളത്തേത്.

Leave a Reply

Your email address will not be published. Required fields are marked *