KOYILANDY DIARY

The Perfect News Portal

എഫ്. ഐ.ആര്‍ തയ്യാറാക്കിയപ്പോള്‍ കൃഷ്ണദാസിന് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: എഫ്. ഐ.ആര്‍ തയ്യാറാക്കിയപ്പോള്‍ കൃഷ്ണദാസിന് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്. വീഴ്ച വരുത്തിയത് പഴയന്നൂരിലെ എ. എസ്. ഐ ജ്ഞാനശേഖരന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി ജിഷ്ണു കേസിന്‍റെ പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടിയില്ല.

നെഹറു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതിയാക്കി എഫ്. ഐ. ആര്‍ തയാറാക്കിയപ്പോള്‍ ജാമ്യം ലഭിക്കുന്ന മൂന്ന് വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. പരാതിക്കാരന്‍റെ മൊഴിയില്‍ തന്നെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താനുള്ള തെളിവുണ്ടെന്നിരിക്കെ ജാമ്യമുള്ള വകുപ്പ് മാത്രം ചുമത്തിയത് വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.

 ജിഷ്ണു കേസിന്‍റെ ആദ്യ ഘട്ട അന്വേഷണം അട്ടിമറിച്ചതും ഇതെ എ.എസ്. ഐ യാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *