KOYILANDY DIARY

The Perfect News Portal

എഫ്.എൽ.ടി. സെൻ്റെറിലേക്ക് ഡോ. കെ. ഗോപിനാഥൻ ഇൻസിനേറ്റർ സംഭാവന നൽകി

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ കോറോണാ മഹാമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിൻ്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി അമൃത സ്കൂളിൽ സജ്ജീകരിക്കുന്ന  ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റെറിലേക്ക് മാലിന്യങ്ങൾ സംസ്കരിക്കാനായി ഇൻസിനേറ്റർ സംഭാവന നൽകി. കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. കെ. ഗോപിനാഥാണ് ഇൻസിനേറ്റർ സംഭാവന നൽകിയത്.
നേരത്തെ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫ്രിഡ്ജും, സംഭാവന നൽകിയിരുന്നു. ചെയർമാൻ കെ. സത്യൻ ഏറ്റുവാങ്ങി.ചടങ്ങിൽ നഗരസഭാ സെക്രട്ടറി .സുരേഷ് കുമാർ, സൂപ്രണ്ട് എൻ അനിൽ കുമാർ, കമൽ ഗോപിനാഥ്. ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ, ജെ.എച്ച്.ഐ. പ്രസാദ്, ജയപ്രകാശ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *