KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ 38, 39, 41 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകളും കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി

കൊയിലാണ്ടി: നഗരസഭയിലെ 38, 39, 41 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകളും  കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ ആതോറിറ്റി ചെയർമാൻ കൂടിയായി കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഉത്തരവു മുതൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് നിയന്ത്രണങ്ങൾ സാധാരണപോലെ തുടരുന്നതാണ്.

കൊയിലാണ്ടി പട്ടണത്തിൻ്റെ ഹൈവേയിൽ നിന്ന് പടിഞ്ഞാറ് ഭാഗം ഐസ് പ്ലാൻ്റ് റോഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള മേൽപ്പറഞ്ഞ 3 വാർഡുകളാണ് കണ്ടെയിൻ മെൻ്റ് സോണായി നിലനിൽക്കുക. കഴിഞ്ഞ ദിവസങ്ങളി. കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തുകയും നിരവധിയാളുകൾ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ്  ഇവിടെ കണ്ടെയിൻമെൻ്റ് സോണായി നിലനിർത്തിയത്.  നഗരസഭയിലെ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണങ്ങളോടെ ഓടാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *