KOYILANDY DIARY

The Perfect News Portal

എണ്ണ വിലയിൽ സി.പി.ഐ(എം) പ്രതിഷേധം

കൊയിലാണ്ടി: അന്താരാഷ്ട്രാ വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സി.പി.ഐ(എം) രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻരെ ഭാഗമായി കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി. കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, പി. ബാബുരാജ് എന്നിവർ സംസാരിച്ചു. കെ. ഷിജു, പി. കെ. ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *