KOYILANDY DIARY

The Perfect News Portal

എഞ്ചിയീയറിംഗ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കൊയിലാണ്ടി: പയ്യോളി സ്വദേശിയായ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അയനിക്കാട് കാവും പുറത്ത് ‘മിഥില’ യില്‍  അമല്‍രാജ് (22) ആണ് മരിച്ചത്.  കോതമംഗലം എംഎ കോളേജ് വിദ്യാര്‍ത്ഥിയാണ്. സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ അമല്‍രാജ് നീന്തുന്നതിനിടെ കുഴഞ്ഞു പോവുകയായിരുന്നു.

ഉള്ളിയേരി മരതൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രകുളത്തില്‍ വെച്ചാണ് അപകടം. സംഭവമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ്‌ ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദിന്റ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റിന്റേയും
നാട്ടുകാരുടെയും സഹായത്തോടെ കുളത്തിലെ ചമ്മിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ അമൽരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. റിട്ട: സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കതിരാറ്റില്‍ പുറത്തൂട്ട് പ്രിഥ്വിരാജിന്റെയും ജയശ്രീയുടെയും മകനാണ്. സഹോദരന്‍ അനിരുദ്ധ് (ജര്‍മ്മനി). മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *