KOYILANDY DIARY

The Perfect News Portal

നന്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ഇടിച്ച് ടോൾ ബൂത്ത് തകർന്നു

കൊയിലാണ്ടി: നന്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ടോൾ ബൂത്തിൽ ഇടിച്ച്‌ ഏതാനും പേർക്ക് പരിക്ക്. ഇന്ന് കാലത്ത് എട്ട് മണിയോടെയായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അഭിനയ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരായ ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. ബസ്സിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ഇതിനിടയിൽ ബസ്സ് ജീവനക്കാർ ഇറങ്ങി ഓടി. കൊയിലാണ്ടി ട്രാഫിക് എസ്.ഐ.എം. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതത്ര ക്രമീകരണം നടത്തി.

ബസ്സിന്റെ ടയറുകൾ തേഞ്ഞ് തീർന്നതാണ് അപകടത്തിന് കാരണമെന്നും പറയുന്നു. ടോൾ ബൂത്തിലെ മേൽക്കൂരയുടെ ഇരുമ്പ് കാൽ തകർന്നിട്ടുണ്ട്. അപകടം സംഭവിച്ച ഉടനെ ബസ്സിനുളളിൽ നിന്നും കൂട്ടനിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ്‌
സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദിന്റ നേതൃത്വത്തിൽ ഫയർഫോയ്സ് എത്തി ബസ്സ് ക്രെയിൻ ഉപയോഗിച്ച് നീക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *