KOYILANDY DIARY

The Perfect News Portal

മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും

കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മലബാർ ഐ ഹോസ്പിറ്റൽ എന്നിവയു ടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡണ്ട് കെ കെ നിയാസ് ആദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ പി വി മനോജ്‌, സി.എ റഷീദ്, അമേത്ത് കുഞ്ഞഹമ്മദ്, എം റിനീഷ് (ബേബി മെമ്മോറിയൽ), നജീബ് (മലബാർ ഐ ഹോസ്പിറ്റൽ), പി ചന്ദ്രൻ, ബാബു സുകന്യ, പി വി പ്രജീഷ്, പി. വി മനീഷ് കെ വി, റഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും  യൂ കെ അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *