KOYILANDY DIARY

The Perfect News Portal

എഗ്രിമെന്റിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക: ഗവ : കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം 

കൊയിലാണ്ടി :  എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തുകയും  എഗ്രിമെന്റിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ആള്‍ കേരള ഗവ : കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സി.എം. ബാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്‌സി. സെക്രട്ടറി കെ.എം. അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്  കെ. അബ്ദുള്‍ അസീസ്, ജില്ലാസെക്രട്ടറി കെ.വി. സന്തോഷ് കുമാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി എന്‍. നാസര്‍,  താലൂക്ക് സെക്രട്ടറി എന്‍. രാജന്‍, പി.പി. ശ്രീനിവാസന്‍, വി.കെ.നാരായണന്‍, കെ.പി. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.എം. ബാലന്‍ നായര്‍(പ്രസിഡണ്ട്), കെ.പി. ഗണേശന്‍(സെക്രട്ടറി), സി.പി. ശ്രീകുമാര്‍(വൈസ് പ്രസി.), സി.എം. സുധേഷ്(ജോ.സെക്രട്ടറി), പി.ടി. ഉസ്മാന്‍(ട്രഷറര്‍), സി.കെ. അഹമ്മദ്(മുഖ്യ രക്ഷാധികാരി) എന്നിവരെ സമ്മേളനം തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *