KOYILANDY DIARY

The Perfect News Portal

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂരിൽ നിന്നും 250 ലിറ്റർ വാഷ് പിടിച്ചെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് സമീപത്ത് നിന്നും 250 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.
ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാലയളവിൽ  മുപ്പത്തിയഞ്ചോളം കേസിൽ നിന്നും ആറായിരത്തോളം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്, അഖിൽ, ഫെബിൻ എൽദോസ്,ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *