KOYILANDY DIARY

The Perfect News Portal

ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾ തകർന്ന് 15 ലക്ഷം രൂപയുടെ നഷ്ടം

കൊയിലാണ്ടി : ഹാർബറിൽ ചെവ്വാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നങ്കൂരമിട്ടിരുന്ന നാല് വള്ളങ്ങൾ മറിയുകയും, അഞ്ച് വള്ളങ്ങൾക്ക് കേട് പറ്റുകയുമുണ്ടായി. വള്ളങ്ങളുടെ പന്തൽമുറിഞ്ഞ് പോയിട്ടുണ്ട്.  ചെറുവള്ളങ്ങൾക്കും നാശനഷ്ടം ഉണ്ടായി. അമ്മേ നാരായണ, അമ്മേ ഭഗവതി, ശ്യാമപ്രസാദ് മുഖർജി, കർണ്ണൻ, ഭാഗ്യമാല്യ, ദേവി അന്നപൂർണ്ണ, മഹാലക്ഷ്മി, വൃന്ദാവനം, സൗഭാഗ്യമായാഭഗവതി, പ്രവാസി, സാരംഗി, സെന്റർ, ഹരിനാമം, തുടങ്ങിയ വള്ളങ്ങൾക്കാണ് നാശനഷ്ടംസംഭവിച്ചത്,

മരങ്ങളും, ഫലവൃക്ഷങ്ങളും കടപുഴകി  – വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തകരാറിലായി. വീടുകൾകും നാശം സംഭവിച്ച വള്ളങ്ങൾക്കും  സർക്കാർ സാമ്പത്തിക സഹായം നൽകന്നമെന്ന് തിരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡണ്ട് പി. കെ ജോഷി സെക്രട്ടറി ജി. മനോജ് കുമാർ, മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ, പ്രസിഡണ്ട് ടി.വി. ദാമോദരൻ എന്നിവരും ആവശ്യപ്പെട്ടു. കെ. ദാസൻ എം.എൽ.എ. ഹാർബർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *