KOYILANDY DIARY

The Perfect News Portal

എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണം: യുവതി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ ആണെന്നും തികച്ചും വ്യക്തിപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.

മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍, മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്ര കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയായ യുവതി തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി തികച്ചും വ്യക്തിപരമായിരുന്നുവെന്നും കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ അന്യായമായതിനാല്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

Advertisements

ശശീന്ദ്രന്‍ ഫോണിലൂടെ തന്നെ നിരന്തരം ശല്യപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. മന്ത്രിയായിരുന്ന ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച വിവാദമായ കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായി രിക്കുന്നത്.

സ്വകാര്യചാനല്‍ പുറത്തുവിട്ട സംഭാഷണം ഫോണ്‍ കെണിയാണെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *