KOYILANDY DIARY

The Perfect News Portal

എം എ ബേബിക്കും ഡിവൈഎഫ്ഐ നേതാക്കള്‍ക്കുമെതിരെ കന്യാകുമാരി പൊലീസ് കേസെടുത്തു

കന്യാകുമാരി > ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകജാഥ ഉദ്ഘാടനംചെയ്ത സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്കും ഡിവൈഎഫ്ഐ നേതാക്കള്‍ക്കുമെതിരെ കന്യാകുമാരി പൊലീസ് കേസെടുത്തു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ജാഥാക്യാപ്റ്റനുമായ പി എ മുഹമ്മദ് റിയാസ് ഒന്നാംപ്രതിയും എം എ ബേബി രണ്ടാംപ്രതിയുമാണ്. സിപിഐ എം നേതാവും മുന്‍ എംപിയുമായ ബെല്ലാര്‍മിനാണ് മൂന്നാംപ്രതി. ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എസ് ബാല, കന്യാകുമാരി ജില്ലാ പ്രസിഡന്റ് അബിലിഷ്യസ് ജോള്‍, സെക്രട്ടറി എന്‍ രാജേഷ്കുമാര്‍ എന്നിവരടക്കം 158 പേര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ ആജ്ഞ ലംഘിച്ച് ഡിവൈഎഫ്ഐ പതാകയുമായി ഞായറാഴ്ച ബൈക്ക് റാലി നടത്തിയതിനാണ് കേസ്

Leave a Reply

Your email address will not be published. Required fields are marked *