KOYILANDY DIARY

The Perfect News Portal

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത്.

മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. ഈ സമയത്തായിരുന്നു വിഷ്ണുവിന് ഫോണ്‍ നല്‍കിയത്. അതേസമയം കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ പൊലീസ് മാറ്റം വരുത്തി.

ആറാം പ്രതിയായിരുന്ന എറണാകുളം സ്വദേശി സനല്‍ പി മാത്യുവിനെ ഒഴിവാക്കി. ജയിലില്‍ നിന്ന് ഫോണ്‍ കടത്താന്‍ ശ്രമിച്ചെന്ന കാരണത്താലായിരുന്നു ഇയാളെ പ്രതിയാക്കിയിരുന്നത്. സനലിന് കേസില്‍ പങ്കിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം വട്ടക്കുന്ന് സ്വദേശി അരവിന്ദനെന്നയാളെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *