KOYILANDY DIARY

The Perfect News Portal

ഊർജ്ജ കിരൺ 2017 കുടിവെള്ള സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഡ് 27 വികസന സമിതിയും, ചുവട് റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഊർജ്ജ കിരൺ കുടിവെള്ള സംഭരണ പദ്ധതിയായ ഊർജ്ജ കിരൺ 2017 എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു.

കുറുവങ്ങാട് ജുമാ മസ്ജിദ് പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭാ കൗൺസിലർ എ. കെ. വീണ അദ്ധ്യക്ഷതവഹിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ കേരള പരിസ്ഥിതി വികസന വകുപ്പ്, നിറവ് വേങ്ങേരി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പദ്ധതി വിശദീകരണ ക്ലാസെടുത്തു. എൻ. വി. രവീന്ദ്രൻ, ടി ദാമോദരൻ, കെ. ശാന്ത തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *