KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ കാർഷിക ജൈവ വൈവിധ്യ പ്രദർശനം ശ്രദ്ധേയമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസംസംഘടിപ്പിച്ച കാർഷിക ജൈവ വൈവിധ്യ പ്രദർശനം ഉത്സവ നഗരിയിലെ വേറിട്ട കാഴചയായി.

വൃന്ദാവൻ ഗോശാല കൂരാച്ചുണ്ട് ഒരുക്കിയ വെച്ചൂർ, കാസർകോട് കുള്ളൻ, താർ പാർക്കർ, കപില തുടങ്ങിയ വിവിധ ഇനം പശുക്കളുടെ പ്രദർശനം കെയ്കോ കോഴിക്കോട് ഒരുക്കിയ ആധുനിക കാർഷികയന്ത്രങ്ങളുടെ പ്രദർശനം, തിക്കോടി കാർഷിക വികസന സേവന കേന്ദ്രത്തിന്റെ ജൈവ കൃഷിക്ക് ആവശ്യമായ വിത്ത് ,വളം, കീടനാശിനി, ചെടികൾ, ഫലവൃക്ഷ തൈകളുടെ പ്രദർശനം ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിന്റെയും ജൈവവള, കീടനാശിനികളുടെ നിർമ്മാണരീതി ഉൾപ്പെടെയുള്ള പ്രദർശനം, ശാസ്ത്രീയമായി മുട്ട വിരിയിക്കുന്ന യന്ത്രത്തിന്റെ പ്രദർശനം, ഐശ്വര്യ പൊയിൽക്കാവിന്റെ പൂമ്പാറ്റകളുടെ ചിത്രപ്രദർശനം, സത്യൻ മേപ്പയ്യൂരിന്റെ വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം രൂപേഷ് കൊരയ ങ്ങാട് ഈർക്കിൾ കൊണ്ടും, തീപ്പെട്ടികമ്പിലും തീർത്ത കൗതുക വസ്തുക്കളുടെ പ്രദർശനം, തുടങ്ങിയവയായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്.

പരിപാടി ജൈവ കാർഷിക അവാർഡ് ജേതാവ് പി. ഉണ്ണി ഗോപാലൻ ഉൽഘാടനം ചെയ്തു. വിനോദ് നന്ദനം, വി.മുരളീകൃഷ്ണൻ പുതിയ പറമ്പത്ത് ബാലൻ ഒ. കെ. ബാലകൃഷ്ണൻ, ടി. എം. രവി, വി. വി. പ്രവീൺ സംസാരിച്ചു പ്രദർശനം കാണാൻ നിരവധി പേരാണ് എത്തി ച്ചേർന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *